കരുത്തേറിയ ഡ്യൂക്ക് ശ്രേണിയിലേക്ക് കെ ടി എമ്മിൻറെ പുതിയ മോഡൽ ഡ്യൂക്ക് 125 ഉടൻ എത്തുന്നു .

ഓസ്ട്രിയൻ ഇരുചക്രവാഹന നിർമാതാക്കളായ കെടിഎമിൻറെ പുതിയ വകഭേദങ്ങളായ ഡ്യൂക്ക് 390, ഡ്യൂക്ക് 250, ഡ്യൂക്ക് 200 എന്നീ മോഡലുകള്‍ക്ക് പിന്നാലെയാണ് കരുത്ത് കുറഞ്ഞ ഡ്യൂക്ക് 125 ഉം എത്തുന്നത്. പഴയ മോഡലുകളിൽ വലിയ മാറ്റം വരുത്താതെയുള്ള ഡ്യൂക്ക് 125 അടുത്ത മാസം ആദ്യം ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് സൂചന . എന്‍ജിന്‍ കരുത്ത് 125 സിസിയായി കുറഞ്ഞതും 125 ബാഡ്ജിങ്ങ് നല്‍കിയിട്ടുള്ളതുമാണ് മുൻ മോഡലുകളിൽ നിന്നും ഡ്യൂക്ക് 125നെ വ്യത്യസ്തമാക്കുന്നത് .
മുന്‍ ഡ്യൂക്ക്കളെ പോലെ ട്രെലീസ് ഫ്രെയിമില്‍ ഒരുക്കുന്ന പുതിയ ഡ്യൂക്ക് 125 ന് ഡിസ്‌ക് ബ്രേക്ക്, ഇരട്ട ചാനല്‍ എബിഎസ് എന്നീ സംവിധാനങ്ങളും ഉണ്ടായിരുക്കും .പുറത്ത് കാണുന്ന ഒറഞ്ച് ഫിനീഷിലുള്ള ഷാസിയും ഇതേ നിറത്തിലുള്ള അലോയി വീലുകളും ഡ്യൂക്കിനെ കൂടുതല്‍ സുന്ദരമാക്കുന്നുണ്ട് .
ചെറിയ ഹെഡ്ലൈറ്റ്, വലിയ ഫോര്‍ക്ക്, മെലിഞ്ഞ വലിയ പെട്രോള്‍ ടാങ്ക്, പൊങ്ങി നില്‍ക്കുന്ന പിന്‍ സീറ്റ് എന്നിവ പ്രത്യേകതകളാണ് ഡ്യൂക്ക് 125 ൻറെ പ്രത്യേകതകളാണ് .

ktm duke 125 coming to indian market
auto