Surprise Me!

അമേരിക്കയിലെ അൻപത് സ്റ്റേറ്റുകളും സന്ദർശിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി

2018-10-23 0 Dailymotion

.തങ്ങളുടെ കുഞ്ഞ് മിടുക്കിയായി വളരാണെമെന്ന് ആഗ്രഹിച്ച മാതാപിതാക്കൾ ഹാർപ്പറിനെയും കൊണ്ട് അമേരിക്ക ചുറ്റുകയായിരുന്നു .ഇതോടെ 50 സ്റ്റേറ്റുകളും സന്ദർശിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ഹാർപ്പർ .ഈ യാത്രകള്‍ ജീവിതത്തില്‍ വെല്ലുവിളികളെ നേരിടുന്നതിനും മുന്നില്‍ വരുന്ന പ്രതിബന്ധങ്ങളെ തട്ടിനീക്കി മുന്നേറാനും സഹായിക്കുമെന്നാണ് തങ്ങൾ വിശ്വസിക്കുന്നതെന്നാണ് മാതാപിതാക്കൾ പറയുന്നത്. ഈ യാത്രയിലൂടെ മാതാപിതാക്കളും ഹാർപ്പറും തമ്മിലുള്ള ബന്ധം ദൃഢമാകുമെന്നുമാണ് ഇവർ വിശ്വസിക്കുന്നത്. കുഞ്ഞിന്റെ ആദ്യ നാളുകളിൽ മുഴുവൻ സമയവും കുഞ്ഞിനോടൊപ്പം ചെലവഴിക്കാനായി പാരന്റിങ്‌ ലീവെടുത്താണ് ഇവരുടെ യാത്ര. ഞ്ഞിന്റെ പ്രതിരോധ കുത്തിവെപ്പുകളേയും ഉറക്കത്തേയും വിശ്രമത്തിനെയുമെല്ലാം ബാധിക്കില്ലേ എന്ന് പലരും ചോദിക്കു ന്നുണ്ടെങ്കിലും ആരെയും വകവയ്ക്കാതെ യാത്ര പൂർത്തിയാക്കുകയാണ് ഇവർ .യാത്രയോടൊപ്പം ഹാര്‍പ്പറിന്റെ യാത്ര ഡോക്യുമെന്റ് ചെയ്യുന്നുമുണ്ട്.

Buy Now on CodeCanyon