Surprise Me!

മഹീന്ദ്ര ആള്‍ട്യുറാസ് G4 — ഒറ്റ നോട്ടത്തില്‍

2018-11-21 2,349 Dailymotion

മഹീന്ദ്ര കൊണ്ടുവരുന്നിട്ടുള്ളതില്‍വെച്ചു ഏറ്റവും വലിയ എസ്‌യുവി — ആള്‍ട്യുറാസ് G4. ടൊയോട്ട ഫോര്‍ച്യൂണറും ഫോര്‍ഡ് എന്‍ഡവറും കളംനിറഞ്ഞു നില്‍ക്കുന്ന പൂര്‍ണ്ണ എസ്‌യുവി ശ്രേണിയില്‍ മഹീന്ദ്രയ്ക്ക് ആദ്യം മുതലെ നോട്ടമുണ്ടായിരുന്നു. സാങ്‌യോങ് റെക്‌സ്റ്റണിനെ ഇവിടെ വില്‍പ്പനയ്ക്കു കൊണ്ടുവന്നെങ്കിലും നീക്കം വിജയിച്ചില്ല. മഹീന്ദ്രയ്ക്കു കീഴിലുള്ള ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളെ ഇന്ത്യയ്ക്ക് പരിചയം പോരാ. കൈയ്യില്‍ റെക്‌സ്റ്റണ്‍ പോലൊരു വമ്പന്‍ എസ്‌യുവിയിരിക്കുമ്പോള്‍ വീണ്ടും പുത്തന്‍ അവതാരത്തെ തേടി പോകുന്നത് പ്രായോഗികമല്ലെന്നു മഹീന്ദ്രയ്ക്കറിയാം. അതുകൊണ്ടാണ് ഇത്തവണ സ്വന്തം ബാഡ്ജില്‍ നാലാംതലമുറ സാങ്‌യോങ് റെക്‌സ്റ്റണിനെ അവതരിപ്പിക്കാനുള്ള മഹീന്ദ്രയുടെ തീരുമാനം.<br /><br />#MahindraAlturasG4 #MahindraAlturasG4review #MahindraAlturasG4testdrive #MahindraAlturasG4interior

Buy Now on CodeCanyon