Actress attack case: Advocates are excluded by High Court<br />നടി ആക്രമിക്കപ്പെട്ട കേസില്‍ ആദ്യം അറസ്റ്റിലായത് പള്‍സര്‍ സുനി എന്ന സുനില്‍ കുമാറും സംഘവുമായിരുന്നു. ഇവര്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായവരാണ് അഭിഭാഷകരായ പ്രതീഷ് ചാക്കോയും രാജു ജോസഫും. കേസിലെ തെളിവ് നശിപ്പിച്ചുവെന്ന് പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. ഈ കേസില്‍ നിന്നാണ് ഹൈക്കോടതി ഇരുവരെയും ഒഴിവാക്കിയത്.<br />