പൊതുമുതൽ നശിപ്പിക്കുന്നതിന് തുല്യമാക്കി കര്‍ശന നടപടിക്കുള്ള ഓര്‍ഡിനൻസ് ഇറക്കാന്‍ സര്‍ക്കാര്‍ നീക്കം

ഹര്‍ത്താല്‍ പണിമുടക്ക് ദിനങ്ങളിലും തുടര്‍ന്നുമുള്ള അക്രമങ്ങള്‍ തടയാൻ നിയമനടപടിയുമായി സംസ്ഥാന സര്‍ക്കാർ.
സ്വകാര്യ മുതൽ നശിപ്പിക്കുന്നത് പൊതുമുതൽ നശിപ്പിക്കുന്നതിന് തുല്യമാക്കി കര്‍ശന നടപടിക്കുള്ള ഓര്‍ഡിനൻസ് ഇറക്കാന്‍ സര്‍ക്കാര്‍ നീക്കം
ഓര്‍ഡിനൻസ് ഇറക്കുന്ന കാര്യം ഇന്ന് ചേരുന്ന മന്ത്രിസഭായോഗം പരിഗണിച്ചേക്കും. വീടുകൾ പാര്‍ട്ടിഓഫീസുകൾ കച്ചവട സ്ഥാപനങ്ങൾ എന്നിവക്കെതിരായ അക്രമം തടയാനാണ് നടപടി. അഞ്ച് വര്‍ഷം തടവ് ശിക്ഷയടക്കം കർശന വ്യവസ്ഥകൾ ഉള്‍പ്പെടുത്തി നിയമ നിര്‍മാണം നടത്താനാണ് നീക്കം നടക്കുന്നത്.
അടുത്ത മന്ത്രിസഭാ യോഗത്തിന് ഈ ഓര്‍ഡിനന്‍സ് കൊണ്ടുവരാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.

എന്നാല്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ നിയമസഭാ സമ്മേളനം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടതുണ്ട്.

ഈ മന്ത്രിസഭാ യോഗത്തില്‍ ഓര്‍ഡിനന്‍സിറക്കുന്നതിന് ഭരണഘടനാ പരമായ തടസമുള്ളതിനാലാണ് ഇന്ന് നടക്കുന്ന പ്രത്യേക കാബിനറ്റ് യോഗത്തില്‍ ഓര്‍ഡിനന്‍സ് പരിഗണനയ്ക്കെത്തിച്ചിരിക്കുന്നത്.
കഴിഞ്ഞ ഹര്‍ത്താല്‍ ദിവസമുണ്ടായ അക്രമങ്ങള്‍ സംസ്ഥാന വ്യാപക കലാപമായി മാറിയിരുന്നു. നിരവധി വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കും നേരെ വ്യാപക അക്രമമാണ് അരങ്ങേറിയത്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് അക്രമം തടയാനുള്ള പ്രത്യേക നിയമ ഭേദഗതിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നത്.