Karnataka crisis: Case of the four missing MLAs<br />അതി രൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് കർണാടകയിലെ ഏഴ് മാസം മാത്രം പ്രായമുള്ള കോൺഗ്രസ്-ജെഡിഎസ് സഖ്യ സർക്കാർ കടന്നു പോകുന്നത്. സർക്കാരിനെ അട്ടിമറിക്കാൻ രാഷ്ട്രീയ കുതിരക്കച്ചവടവുമായി ബിജെപി ഒരു വശത്ത്. സഖ്യകക്ഷികൾ തമ്മിൽ നിലനിൽക്കുന്ന ഭിന്നത മറുഭാഗത്ത്. സർക്കാരിനെ താഴെയിറക്കാൻ തങ്ങൾ ഒന്നും ചെയ്യില്ലെന്ന് ബിജെപി നേതാക്കൾ ആവർത്തിക്കുമ്പോഴും അണിയറ നീക്കങ്ങൾ സജീവമാണെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്.<br />