സിനിമാ സംഘടനാ ഭാരവാഹികളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ച പൂർത്തിയായി

സിനിമാ ടിക്കറ്റിന്‍റെ അധിക നികുതി പുനഃപരിശോധിക്കാമെന്ന് മുഖ്യ മന്ത്രി ഉറപ്പ് നൽകിയതായി ഫെഫ്ക
സിനിമാ സംഘടനാ ഭാരവാഹികളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ച പൂർത്തിയായി.
അമ്മ പ്രതിനിധികളും നിർമ്മാണ-വിതരണ ഭാരവാഹികളുമാണ് ചർച്ചയിൽ പങ്കെടുത്തത്. ബജറ്റിൽ പ്രഖ്യാപിച്ച സിനിമാ ടിക്കറ്റുകളുടെ 10 ശതമാനം അധിക നികുതി പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് സിനിമാ മേഖലയിലെ വിവിധ സംഘടനാ പ്രതിനിധികൾ മുഖ്യമന്ത്രിയെ കണ്ടത്.
സിനിമാ ടിക്കറ്റുകളുടെ അധിക വിനോദ നികുതി കുറക്കുന്ന കാര്യം അടുത്ത മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി ഫെഫ്ക പ്രസിഡന്‍റും സംവിധായകനുമായ ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
സിനിമാ വ്യവസായത്തെ ശക്തിപ്പെടുത്തുന്ന നടപടികൾ സർക്കാർ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.പത്ത് മിനുട്ടിൽ താഴെ മാത്രം നീണ്ടു നിന്ന യോഗത്തിൽ ഡബ്ലിയൂസിസിയും അമ്മ സംഘടനയും തമ്മിലുള്ള പ്രശ്നങ്ങളടക്കമുള്ള വിഷയങ്ങൾ ചർച്ചയായില്ല.