india newzealand twenty 20 series stats<br />അവസാന പന്ത് വരെ കാണികളെ മുള്‍മുനയില്‍ നിര്‍ത്തിയ പോരാട്ടത്തിനൊടുവിലാണ് മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ ന്യൂസിലാന്‍ഡ് ഇന്ത്യയെ മുട്ടുകുത്തിച്ചത്. നാലു റണ്‍സിന്റെ ആവേശോജ്വല ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പര കിവീസ് കൊത്തിയെടുക്കുകയും ചെയ്തു. നേരത്തേ നടന്ന ഏകദിന പരമ്പരയില്‍ ഇന്ത്യയോടേറ്റ പരാജയത്തിന് ടി20യില്‍ കണക്കുതീര്‍ത്തതിന്റെ ആഹ്ലാദത്തിലാണ് കിവീസ് കിരീടമേറ്റുവാങ്ങിയത്.<br /><br />