Surprise Me!

രാഹുൽ ഗാന്ധി സ്ഥാനാർഥിയായി എത്തുന്നതിനെ പരിഹസിച്ച മന്ത്രി കെ.ടി.ജലീലിന്റെ ഫെയ്സ്ബുക് പോസ്റ്റ്

2019-03-25 10 Dailymotion

കോ‍ൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലം സ്ഥാനാർഥിയായി എത്തുന്നതിനെ പരിഹസിച്ച മന്ത്രി കെ.ടി.ജലീലിന്റെ ഫെയ്സ്ബുക് പോസ്റ്റ് വിവാദത്തിൽ. ‘പുലിയെ പിടിക്കാൻ എലിമാളത്തിലെത്തിയ രാഹുൽജി’ എന്ന തലക്കെട്ടിലുള്ള പോസ്റ്റിൽ പുലിയോട് യുദ്ധം ചെയ്യേണ്ടത് എലിമാളത്തിലെത്തിയല്ല, പുലിമടയിൽ ചെന്നാണ്’ എന്നാണ് ജലീൽ കുറിച്ചത്. വയനാട്ടിലെ എൽഡിഎഫ് സീറ്റിൽ മത്സരിക്കുന്ന സിപിഐ സ്ഥാനാർഥിയെ വിലകുറച്ചു കാണുന്നതാണ് പോസ്റ്റെന്നു വിമർശനമുയർന്നു. ‘പോസ്റ്ററൊട്ടിപ്പിനും കൂലിപ്പണിക്കും മാത്രമല്ല, ഇലക്‌ഷന് മത്സരിക്കാനും ഹിന്ദിക്കാരെ ഇറക്കിത്തുടങ്ങിയോ’ എന്ന ട്രോളും അതിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതു വംശീയാധിക്ഷേപമാണെന്ന് ചൂണ്ടിക്കാട്ടി ഏറെപ്പേർ സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തി.<br /><br />#rahulgandhi #KTJaleel #Congress

Buy Now on CodeCanyon