Surprise Me!

ഓച്ചിറയിൽ നിന്ന് തട്ടികൊണ്ടു പോയ പെൺകുട്ടിയെ കണ്ടെത്തി

2019-03-26 48 Dailymotion

ഓച്ചിറയിൽ നിന്ന് തട്ടികൊണ്ടു പോയ പെൺകുട്ടിയെ കണ്ടെത്തി.. മുംബയിൽ നിന്ന് കേരള പൊലീസ് സംഘമാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയോടൊപ്പമുണ്ടായിരുന്ന മുഹമ്മദ് റോഷനെയും പൊലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. ഷാഡോ സംഘമാണ് ഇവരെ കണ്ടെത്തിയത്. പെൺകുട്ടിയെയും യുവാവിനെയും ഉടൻ തന്നെ കേരളത്തിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. കൊല്ലം ഓച്ചിറയിൽ വച്ചായിരുന്നു മാതാപിതാക്കളെ മർദ്ദിച്ച് അവശരാക്കിയ ശേഷം പതിമൂന്നുകാരിയെ തട്ടികൊണ്ടു പോയത്. രാജസ്ഥാൻ സ്വദേശികളായ ഇവർ ഇവിടെ വഴിയോരക്കച്ചവടം നടത്തിവരികയായിരുന്നു.. കച്ചവടം നടത്തുന്ന സ്ഥലത്തിനോട് ചേർന്ന് നിർമ്മിച്ചിട്ടുള്ള ഷെഡിലാണ് ഇവർ താമസിച്ചിരുന്നത്<br /><br />#Ochira

Buy Now on CodeCanyon