മണ്ഡലമേതായാലും മണ്ഡലകാലമായിരിക്കും വോട്ടർമാർ പരിഗണിക്കുകയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പിഎസ് ശ്രീധരൻ പിള്ള. നരേന്ദ്ര മോദി സർക്കാറിന്റെ വികസന നേട്ടങ്ങൾ ഉയർത്തി കാട്ടിയാകും പ്രചാരണമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. തിരുവല്ലയിൽ നടന്ന എൻഡിഎ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൻഡിഎ എന്നപൊതുബാനറിലാണ് ഇത്തവണ മത്സരിക്കുക. എൻഡിഎയുടെ അടിത്തറ വിപുലീകരിക്കും. എൽഡിഎഫും യുഡിഎഫും പ്രത്യേകം മത്സരിക്കേണ്ട ആവശ്യമില്ല. ഇവരെ ഒരേ തൂവൽ പക്ഷികളായി കാണുന്നു.
കേരളത്തിലെ ജനങ്ങൾക്ക് ലഭിച്ച ഇടിത്തീയാണ് രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം.
എൽഡിഎഫിന്റെയും യുഡിഎഫിന്റെയും സ്ഥാനാർത്ഥിയാണ് രാഹുൽ ഗാന്ധി.

#sreedharanpillai #sabarimala #bjp