Surprise Me!

ഉത്തര്‍പ്രദേശില്‍ 74ല്‍ കൂടുതല്‍ സീറ്റുകള്‍ ബിജെപിക്ക് ലഭിക്കുമെന്ന് യോഗി ആദിത്യനാഥ്

2019-03-28 25 Dailymotion

ഉത്തര്‍പ്രദേശില്‍ 74ല്‍ കൂടുതല്‍ സീറ്റുകള്‍ ബിജെപിക്ക് ലഭിക്കുമെന്ന് യോഗി ആദിത്യനാഥ്. പ്രതിപക്ഷം ഭീകരവാദികൾക്ക് ബിരിയാണി വെച്ചുകൊടുത്തവരാണെന്ന് ആദിത്യനാഥ് വിമർശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും അദ്ദേഹത്തിൻറെ മികച്ച പ്രവര്‍ത്തനവും ചേരുമ്പോള്‍ ഉത്തര്‍പ്രദേശില്‍ ബിജെപി വലിയ വിജയം തന്നെയാണ് നേടാൻ പോകുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. 40 - 45 സീറ്റുകള്‍ ബിജെപിക്ക് ലഭിക്കുമെന്നാണ് വിവിധ സർവ്വേകൾ വ്യക്തമാക്കുന്നത്. അഞ്ച് വര്‍ഷത്തെ മോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ജനങ്ങള്‍ വോട്ട് ചെയ്യുക. എന്നാൽ 45 അല്ല 74 സീറ്റ് ലഭിക്കുമെന്നാണ് യോഗി ആദിത്യനാഥ് വ്യക്തമാക്കുന്നത് .74 എന്നത് ഏറ്റവും കുറഞ്ഞ സീറ്റാണ്. ഒരു പ്രതിപക്ഷം പാര്‍ലമെന്‍റില്‍ വേണമെന്നത് കൊണ്ട് മാത്രമാണ് ഇതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.<br /><br />#yogiadithyanath #bjp #uttarpradesh #up

Buy Now on CodeCanyon