Surprise Me!

മാർച്ച് 31 വരെ സംസ്ഥാനത്ത് കനത്ത ചൂട് തുടരുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്

2019-03-28 88 Dailymotion

മാർച്ച് 31 വരെ സംസ്ഥാനത്ത് കനത്ത ചൂട് തുടരുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിലും താപനില 35 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെയാകാം. സൂര്യാതപ മുന്നറിയിപ്പും തുടരുകയാണ്. പകൽ നേരിട്ടു വെയിലേൽക്കുന്നത് ഒഴിവാക്കണം. മേഘാവരണമില്ലാത്തതിനാൽ വെയിലിന്റെ തീവ്രത കൂടുതലാണ്. സൂര്യാതപം, വരൾച്ച എന്നിവയെ പ്രതിരോധിക്കാനുള്ള പ്രവർത്തനം ഏകോപിപ്പിക്കാൻ മൂന്നു ദൗത്യസംഘങ്ങളെ നിയോഗിക്കാൻ ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. കലക്ടറേറ്റുകളിൽ കൺട്രോൾ റൂമുകൾ തുടങ്ങും.വരൾച്ച, കുടിവെള്ളപ്രശ്നം, ജില്ലകളിലെ കൺട്രോൾ റൂം മേൽനോട്ടം, ഏകോപനം എന്നിവയ്ക്കായി ജലവിഭവ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി, റവന്യു ദുരന്തനിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലാണ് ഒരു സംഘം<br /><br />#hotweather #thermometer #kerala

Buy Now on CodeCanyon