7-year-old Thodupuzha boy loses life<br /> തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ ഏഴു വയസുകാരന്‍ മരിച്ചു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്ന കുട്ടി കഴിഞ്ഞ പത്ത് ദിവസമായി വെന്റിലേറ്ററില്‍ തുടരുകയായിരുന്നു. കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയെ സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഡോക്ടര്‍മാരുടെ മെഡിക്കല്‍ സംഘം സന്ദര്‍ശിച്ചു വരികയായിരുന്നു.