Surprise Me!

രഹസ്യം വെളിപ്പെടുത്തി സുരേഷ് ഗോപി

2019-04-06 367 Dailymotion

An actor’s gimmick led to my candidature in Thrissur says Suresh Gopi<br />ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായാണ് നടന്‍ സുരേഷ് ഗോപി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകുന്നത്. ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയോ ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനോ തൃശൂരില്‍ മത്സരിക്കുമെന്നായിരുന്നു പുറത്ത് വന്ന സൂചകള്‍. എന്നാല്‍ കെ സുരേന്ദ്രന്‍ പത്തനംതിട്ടയിലും തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടിലും സ്ഥാനാര്‍ത്ഥികളായതോടെ തൃശൂരില്‍ എന്‍ഡിഎയുടെ തേര് തെളിക്കാന്‍ സുരേഷ് ഗോപി എത്തുകയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി തന്നെ സ്ഥാനാര്‍ത്ഥിയാക്കാതിരിക്കാന്‍ പയറ്റിയ തന്ത്രമാണ് തിരിച്ചടിച്ചതെന്ന് സുരേഷ് ഗോപി പറയുന്നു. ഒഴിഞ്ഞുമാറാന്‍ ഒരു തന്ത്രം പ്രയോഗിച്ചു ഒടുവില്‍ അത് തന്നെ തൃശൂരിലെ സ്ഥാനാര്‍ത്ഥിയാക്കി മാറ്റുകയായിരുന്നുവെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിന് അനുവദിച്ച അഭിമുഖത്തില്‍ സുരേഷ് ഗോപി വ്യക്തമാക്കി.<br />

Buy Now on CodeCanyon