നോട്ടുനിരോധനം തനിക്കെതിരെ തിരഞ്ഞെടുപ്പ് വിഷയമാക്കിയാൽ പ്രതിപക്ഷം പരാജയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നോട്ട് നിരോധനത്തിന്റെ ഫലത്തിൽ താൻ തൃപ്തനാണെന്നും ദേശീയ താത്പര്യം മുൻനിറുത്തിയാണ് നോട്ടുനിരോധനം പ്രഖ്യാപിച്ചതെന്നും മോദി പറഞ്ഞു. ആർക്കും തൊടാൻ കഴിയാത്ത ഒരു പുഴുക്കുത്തായിരുന്നു കള്ളപ്പണം. രാഷ്ട്രീയ സമവാക്യങ്ങൾക്ക് നോട്ട് നിരോധനം ചേരില്ല. എന്നാൽ ദേശതാത്പര്യം മുൻനിറുത്തി താൻ ആ തീരുമാനത്തിനു മുതിരുകയായിരുന്നു. നാലര വർഷത്തിനിടെ കള്ളപ്പണത്തിനെതിരേ കൈക്കൊണ്ട നടപടികളിലൂടെ 1.3 ലക്ഷം കോടി രൂപയാണു പിടിച്ചെടുക്കാൻ കഴിഞ്ഞത്. നികുതി അടയ്ക്കുന്നവരുടെ എണ്ണം ഇരട്ടിയാക്കാനും കഴിഞ്ഞെന്ന് മോദി അവകാശപ്പെട്ടു.<br /><br />#PMModi #LatestNews #Demonatisation