Surprise Me!

അമേരിക്കന്‍ മാധ്യമത്തെ തള്ളി യുഎസ് പ്രതിരോധ മന്ത്രാലയം

2019-04-07 133 Dailymotion

പാകിസ്ഥാന്റെ എഫ്-16 പോര്‍വിമാനം തകര്‍ത്തെന്ന ഇന്ത്യയുടെ വാദം തെറ്റാണെന്ന് പറഞ്ഞ അമേരിക്കന്‍ മാധ്യമത്തെ തള്ളി യുഎസ് പ്രതിരോധ മന്ത്രാലയം. ഇതിനെ കുറിച്ച് അറിവില്ലെന്നും പാകിസ്ഥാന് നല്‍കിയ എഫ്-16 നഷ്ടമായിട്ടുണ്ടോ എന്നത് സംബന്ധിച്ച് യാതൊരു അന്വേഷണവും നടത്തിയിട്ടില്ലെന്നും പെന്റഗണില്‍ നിന്നും വ്യക്തമാക്കുന്നു. പാകിസ്ഥാന്റെ പക്കലുള്ള എഫ്-16 വിമാനങ്ങളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടില്ലെന്നും തങ്ങള്‍ കൈമാറിയ എല്ലാ വിമാനങ്ങളും പാകിസ്ഥാന്റെ പക്കല്‍ ഇപ്പോഴുമുണ്ടെന്നും കഴിഞ്ഞ ദിവസം ഒരു അമേരിക്കന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അമേരിക്കയുടെ പ്രതിരോധ മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടെന്നും മാഗസിന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ പാകിസ്ഥാന് നല്‍കിയ എഫ്-16 നഷ്ടമായിട്ടുണ്ടോ ഇല്ലയോ എന്നത് തങ്ങള്‍ക്ക് അറിവില്ലെന്നാണ് പെന്റഗണില്‍ നിന്നും ഇപ്പോള്‍ വരുന്ന ഔദ്യോഗിക സ്ഥിരീകരണം.<br /><br />#F16 #america #pakisthan

Buy Now on CodeCanyon