Surprise Me!

പാക്കിസ്ഥാന്റെ ആരോപണം അസംബന്ധമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

2019-04-08 50 Dailymotion

ആക്രമണത്തിന് ഒരുങ്ങുന്നുവെന്ന പാക്കിസ്ഥാന്റെ ആരോപണം അസംബന്ധമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. മേഖലയിൽ യുദ്ധ പ്രതീതി നിലനിർത്താനാണ് പാക്കിസ്ഥാൻ ഈ ആരോപണം ഉന്നയിച്ചതെന്നും, ഭീകരർക്ക് ഇന്ത്യയെ ആക്രമിക്കാൻ അവസരമുണ്ടാക്കിക്കൊടുക്കുകയാണെന്നും വിമർശിച്ചു. "പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നുണ്ടായ നിരുത്തരവാദപരവും അസംബന്ധവുമായ ഈ ആരോപണം തള്ളിക്കളയുന്നു. മേഖലയിൽ യുദ്ധഭ്രാന്ത് നിലനിർത്താനുള്ള പരിശ്രമമാണ് ഇത്. ഭീകരർക്ക് ഇന്ത്യയെ ആക്രമിക്കാൻ അവസരം ഉണ്ടാക്കിക്കൊടുക്കുകയാണ് പാക്കിസ്ഥാൻ. ഭീകരാക്രമണവുമായി ബന്ധപ്പെട്ട എന്തെങ്കിലും രഹസ്യ വിവരം ലഭിച്ചാൽ നയതന്ത്ര സ്ഥാപനങ്ങൾ വഴി അത് കൈമാറുകയാണ് വേണ്ടത്. അതിർത്തി കടന്ന് എന്തെങ്കിലും ആക്രമണം ഉണ്ടായാൽ കനത്ത തിരിച്ചടി നേരിടേണ്ടി വരും," വിദേശകാര്യ വക്താവ് വ്യക്തമാക്കി.<br /><br />#pakisthan #indianarmy #malayalamexpresstv

Buy Now on CodeCanyon