cyber attack against actress anupama parameswaran <br />അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചതിന് സുരേഷ് ഗോപിക്ക് എതിരെ നോട്ടീസ് അയച്ച തൃശൂര്‍ കളക്ടര്‍ അനുപമയ്ക്ക് എതിരെ സംഘപരിവാര്‍ സംഘടനകളുടെ സൈബര്‍ ആക്രമണം തുടരുകയാണ്. എന്നാല്‍ ഇപ്പോള്‍ ആള് മാറി സിനിമാ താരം അനുപമ പരമേശ്വരന് എതിരെയും ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. കൊണം വരാതെ പോകുമെന്നും മുടിഞ്ഞുപോകുമെന്നും നീ അനുഭവിക്കുമെന്നുമൊക്കെയുള്ള ശാപവാക്കുകള്‍ കേട്ട് അന്തം വിട്ടിരിക്കുകയാണ് പ്രേമത്തിലെ മേരി. തുടക്കത്തില്‍ എന്താണ് സംഭവമെന്നോ എന്തിനാണ് തന്നെയിങ്ങനെ ആളുകള്‍ കൂട്ടംകൂടി തെറി വിളിക്കുന്നതെന്നോ ഒരെത്തുംപിടിയും താരത്തിന് കിട്ടിയതുമില്ല<br />