Surprise Me!

സുരേഷ് ഗോപിയെ വിമർശിക്കരുതെന്ന് നടി ലക്ഷ്മി പ്രിയ

2019-04-10 38 Dailymotion

ഒരു സാധാരണ രാഷ്‌‌ട്രീയ നേതാവിനെ വിമർശിക്കുന്നതു പോലെ സുരേഷ് ഗോപിയെ വിമർശിക്കരുതെന്ന് നടി ലക്ഷ്മി പ്രിയ. സ്വന്തം പോക്കറ്റിൽ നിന്ന് സമൂഹത്തിനു വേണ്ടി നന്മ ചെയ്യുന്നയാളാണ് സുരേഷ് ഗോപിയെന്നും ലക്ഷ്മി പ്രിയ ഫേസ്ബുക്കിൽ കുറിക്കുന്നു. രാഷ്ട്രീയ പ്രവേശനം സുരേഷ് ഗോപിക്ക് നന്മ ചെയ്യാനുള്ള പ്ലാറ്റ് ഫോം മാത്രമാണ്. അധികാരം കയ്യിലുണ്ടെങ്കിൽ മാത്രമാണ് ചിലതൊക്കെ ചെയ്യാൻ സാധിക്കുക. അതിന് അദ്ദേഹത്തെ സഹായിക്കണമെന്നാണ് ലക്‌ഷ്മി പ്രിയ വ്യക്തമാക്കുന്നത്. പലർക്കും പല ഉപകാരങ്ങളും ചെയ്തയാളാണ് സുരേഷ് ഗോപി എന്നും ലക്ഷ്മി പ്രിയ പറയുന്നു. തൻറെ പല അനുഭവങ്ങളും ലക്ഷ്മിപ്രിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിട്ടുണ്ട്. ശാസ്തമംഗലത്ത് മുത്ത് എന്നാണ് സുരേഷ് ഗോപിയെ വിളിച്ചിരുന്നത്.<br /><br />#Sureshgopi #laksmipriya #bjp

Buy Now on CodeCanyon