after 3 km road show rahul gandhi files nomination for ameti<br />ഉത്തര്‍പ്രദേശില്‍ നേട്ടം കൊയ്യാന്‍ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ്. പ്രിയങ്ക ഗാന്ധിയെ കിഴക്കന്‍ യുപിയിലെ എഐസിസി സെക്രട്ടറിയായി നിയമിച്ചതും യുപിയില്‍ തരംഗം ഉണ്ടാക്കുകയെന്ന ഒറ്റലക്ഷ്യത്തോടെയാണ്. കോണ്‍ഗ്രസിന്‍റെ നീക്കം ബിജെപിയെ ആശങ്ക പെടുത്തുന്നുണ്ടെന്നത് പറയാതെ വയ്യ. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കാനിരുന്ന റാലിക്ക് യുപിയിലെ യോഗി ആദിത്യനാഥ് ഭരണകുടം അനുമതി നിഷേധിച്ചതും ഇതുമായി ചേര്‍ത്ത് വായിക്കപ്പെടുന്നുണ്ട്.