Surprise Me!

നരേന്ദ്രമോദിയെ സംവാദത്തിന് ക്ഷണിക്കാനുള്ള യാതൊരു ധാര്‍മിക അവകാശവും രാഹുല്‍ ഗാന്ധിക്കില്ല

2019-04-10 6 Dailymotion

അഴിമതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സംവാദത്തിന് ക്ഷണിക്കാനുള്ള യാതൊരു ധാര്‍മിക അവകാശവും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. അഴിമതിക്കേസുകളില്‍ അദ്ദേഹം ഇന്ന് ജാമ്യമെടുത്താണ് നില്‍ക്കുന്നത്. സോണിയ ഗാന്ധിയും, റോബര്‍ട്ട് വദ്രയുമെല്ലാം അഴിമതിക്കേസുകളില്‍ ജാമ്യത്തിലാണ് ഇപ്പോള്‍. നാഷണല്‍ ഹെറാള്‍ഡ് കേസ് ഉള്‍പ്പെടെ ഇപ്പോള്‍ അദ്ദേഹം അഭിമുഖീകരിക്കുന്ന കേസിനെക്കുറിച്ചാണ് ആദ്യം വിശദീകരിക്കേണ്ടത്. പ്രധാനമന്ത്രിയുടെ സത്യസന്ധതയേയും ആത്മാര്‍ത്ഥതയേയും കുറിച്ച് സംസാരിക്കാന്‍ രാഹുലിന് യാതൊരു അധികാരവുമില്ല. കഴിഞ്ഞ അഞ്ച് വര്‍ഷം നമ്മുടെ സര്‍ക്കാര്‍ രാജ്യത്തിന് വേണ്ടി വളരെ ആത്മാര്‍ത്ഥമായാണ് സേവനം നടത്തിയതെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.<br /><br />#pmmodi #rahulgandhi #ravisankarprasad

Buy Now on CodeCanyon