complaint against binil somasundaram who insulted muslim child<br />ഇന്നലത്തെ ദിവസം എല്ലാവരും ശ്വാസമടക്കി പിടിച്ചും പ്രാര്‍ത്ഥനയോടെയും കാത്തിരുന്നതാണ് മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായുള്ള ആംബുലന്‍സിന്റെ പാച്ചില്‍...കണ്‍ ചിമ്മാതെ കാത്തിരുന്നു കണ്‍മണിയെ ആശുപത്രിയില്‍ എത്തിക്കുന്നതും നോക്കി... സമൂഹ മാധ്യമങ്ങളിലൂടെ, ആംബുലന്‍സിനായി മറ്റ് വാഹനങ്ങള്‍ വഴി മാറി കൊടുക്കണം എന്നുള്ള സന്ദേശങ്ങള്‍ ഒഴുകി. മാധ്യമങ്ങളും കുഞ്ഞനായി മാത്രം നില ഉറപ്പിച്ചു. എന്നാല്‍ ഇപ്പോഴും ആ പിഞ്ചോമനയുടെ ജീവന്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നു...അമൃത ഹോസ്പിറ്റലില്‍ നിന്നും ഒരു നല്ല വാര്‍ത്തക്കായി കാത്തിരിക്കുകയാണ് എല്ലാവരും...എന്നാല്‍ ആ കുഞ്ഞിനെ അധിക്ഷേപിച്ച് പോസ്റ്റിട്ട ബിനില്‍ സോമസുന്ദരം എന്ന ഹിന്ദു രാഷ്ട്ര സേവകനെപ്പറ്റി ഈ അവസ്ഥയില്‍ പറയാതിരിക്കുന്നത് ശരിയല്ല. കാരണം എല്ലാവരും അറിയണം നമ്മുടെ ഇടയിലുള്ള ഇത്തരം വിഷ ജന്തുക്കളെ. ഇങ്ങനെ വിഷം മാത്രം വമിക്കുന്ന ഇയാളുടെ മനസ്സിന് മനസാക്ഷി എന്നൊരു സാധനം ഇല്ലേ...ബിനില്‍ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ കെ എല്‍ 60 ജെ 7739 എന്ന ആംബുലന്‍സിനായ് കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതില്‍ വരുന്ന രോഗി സാനിയ-മിത്താഹ്'ദമ്പതികളുടേതാണ്. ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും. കാരണം (ജിഹാദിയുടെ) വിത്താണ്'...<br /><br />