pakistan player seek batting advice from sachin for world cup<br />വരാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനത്തിലൂടെ പാകിസ്താന്റെ പുതിയ ഹീറോയാവാമെന്ന ആത്മവിശ്വാസത്തിലാണ് ഓപ്പണര്‍ ആബിദ് അലി. കരിയറിലാദ്യമായാണ് ആബിദ് ലോകകപ്പ് ടീമിന്റെ ഭാഗമാവുന്നത്. ആഭ്യന്തര ക്രിക്കറ്റിലെ ഉജ്ജ്വല പ്രകടനമാണ് താരത്തെ ലോകകപ്പ് ടീമിലെത്തിച്ചത്. കഴിഞ്ഞ മാസം ദുബായില്‍ ഓസ്‌ട്രേലിയക്കെതിരേ നടന്ന അരങ്ങേറ്റ മല്‍സരത്തില്‍ സെഞ്ച്വറിയുമായി ആബിദ് വരവറിയിച്ചിരുന്നു.<br />