Surprise Me!

പ്രചാരണ യോഗത്തിനിടെ നടന്ന സംഭവങ്ങൾ ഓർത്തെടുത്ത് ശോഭാ സുരേന്ദ്രൻ

2019-04-26 28 Dailymotion

ഒരിയ്ക്കലും കുലുങ്ങാത്ത ഇടത് കോട്ടയെന്ന വിശേഷണമുള്ള ആറ്റിങ്ങൽ ലോക്സഭ മണ്ഡലം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പാർട്ടിയിലെ മുതിർന്ന നേതാവായ ശോഭ സുരേന്ദ്രനെ ബി.ജെ.പി നിയോഗിച്ചത്. സ്വദേശത്തിന്റെ ആനുകൂല്യം ലഭിക്കില്ലെന്ന് ഉറപ്പുണ്ടായിരുന്നിട്ടും വ്യക്തി പ്രഭാവത്താൽ അതെല്ലാം നിഷ്പ്രഭമാക്കി കരുത്തുറ്റ പോരാളിയാവാൻ ശോഭ സുരേന്ദ്രന് സാധിക്കും എന്ന പ്രതീക്ഷ പാർട്ടിക്കുണ്ടായിരുന്നു. ഇത് വ്യക്തമാക്കുന്നതായിരുന്നു പ്രചരണയോഗങ്ങളിലെ ജനപങ്കാളിത്തം. വിശ്വാസ സംരക്ഷണത്തിനായി തലസ്ഥാനത്ത് ബി.ജെ.പി നടത്തിയ നിരാഹാര സമരത്തിലൂടെയും, സമരമുഖങ്ങളിലെ തീപ്പൊരി പ്രസംഗങ്ങളിലൂടെയും ജനമനസുകളിൽ സ്ഥാനമുണ്ടായിരുന്ന ശോഭ സുരേന്ദ്രന് പരിചിതമല്ലാത്ത മണ്ഡലമായിട്ടുകൂടി പാർട്ടിക്ക് ആമുഖമായി പരിചയപ്പെടുത്തേണ്ട ആവശ്യം ഒട്ടുമുണ്ടായിരുന്നില്ല.

#malayalamnews #Politicalnews #malayalamlatestnews #keralanews #malayalamexpresstv #Latestnewsmalayalam #malayalamtrendingnews #trendingnews #toptrendingvideos #latestnewskerala #keralanews #hotnews #indiannews #newsinmalayalam #malayalamvartha #indiantopnewsupdate #newsupdates #sounthindiannews

Buy Now on CodeCanyon