We were servants of Italian govt, are free today: kangana ranaut<br />കോണ്‍ഗ്രസ് ഭരണകാലത്തെ നിശിതമായി വിമര്‍ശിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. ലോക്്‌സഭ തിരഞ്ഞെടുപ്പ്ില്‍ വോട്ട് ചെയ്ത ശേഷം ആയിരുന്നു കോണ്‍ഗ്രസിനെ കടന്നാക്രമിച്ചുള്ള പ്രതികരണം. കങ്കണയുടെ വാക്കുകള്‍ ഇങ്ങനെ, ഇന്ന് പ്രധാനപ്പെട്ട ഒരു ദിനമാണ്. 5 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന അവസരം. അതിനെ നന്നായി വിനിയോഗിക്കുക. ഇന്ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപോലെ എനിക്ക് തോന്നുന്നു. കാരണം ഇത്രയും കാലം നമ്മള്‍ മുകള്‍, ബ്രിട്ടീഷ്, ഇറ്റാലിയന്‍ സര്‍ക്കാറുകള്‍ക്ക് കീഴിലായിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലിരിക്കുന്ന രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി എന്നിവര്‍ക്ക് നേരെയായിരുന്നു കങ്കണയുടെ ഒളിയമ്പുകള്‍. കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ ഗാന്ധിയുടെ മാതാവും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ സോണിയ ഗാന്ധി ഇറ്റാലിയന്‍ സ്വദേശിയാണ്. ഈ നേതൃത്വത്തിന് കീഴിലായിരുന്ന ഇന്ത്യയെയാണ് ഇറ്റാലിയന്‍ ഭരണം എന്ന് താരം വിശേഷിപ്പിച്ചത്<br />
