Surprise Me!

മമ്മൂട്ടിയ്ക്കൊപ്പം പൃഥ്വിരാജ്! ഇനി സംഭവിക്കുന്നതും വിസ്മയമാണ്!

2019-05-08 430 Dailymotion

Mammootty's pathinettam padi lyrical video out<br />പതിനെട്ടാം പടിയെ കുറിച്ചുള്ള രസകരമായ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം സിനിമയില്‍ നിന്നും ലിറിക്കല്‍ വീഡിയോ മമ്മൂട്ടി പുറത്ത് വിട്ടിരിക്കുകയാണ്. ബീമപള്ളി എന്ന് തുടങ്ങുന്ന ഗാനത്തിന് വലിയ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. ഈ പാട്ടിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്ന ആളെ കുറിച്ചാണ് ഇനി പറയാനുള്ളത്. ഇന്ത്യന്‍ സിനിമയില്‍ അറിയപ്പെടുന്ന പേര് സ്വന്തമാക്കി ഒരാളാണ് ഈ മനോഹരമായ പാട്ടിന് സംഗീതമൊരുക്കിയിരിക്കുന്നത്.ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ചക്രവര്‍ത്തി എആര്‍ റഹ്മാന്റെ മരുമകനായ എഎച്ച് കാഷിഫ് ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. വിനായക് ശശി കുമാറിന്റേതാണ് വരികള്‍. ഷഹബാസ് അമന്‍, നകുല്‍, ഹരി ചരണ്‍ എന്നിവര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്.

Buy Now on CodeCanyon