acting was bor vineeth says about sreenivasan shoot<br />തനിയ്ക്ക് പറയാനുളള നിലപാടുകൾ ആരുടെ മുന്നിലും ശ്രീനിവാസൻ തുറന്നു പറയാറുണ്ട്. ചില അവസരങ്ങളിൽ അത് വലിയ വിവാദങ്ങൾക്ക് കാരണമാകാറുമുണ്ട്. എന്നാൽ തന്റെ നിലപാടുകൾ തുറന്നു പറയുന്നതിൽ ഒരു ഖേദവുമില്ലെന്ന് ശ്രീനിവാസൻ തുറന്നു പറയുകയാണ്. അറിയാവുന്ന കാര്യങ്ങൾ വ്യക്തമായി പഠിച്ച ശേഷം മാത്രമാണ് തുറന്നു പറയുന്നതെന്നും അതു പോലെ അറിയില്ലാത്ത കാര്യങ്ങൾ അറിയില്ലെന്ന് പറയാനുള്ള ധൈര്യവും തനിയ്ക്കുണ്ടെന്നും ശ്രീനിവാസൻ പറഞ്ഞു. മനോര ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ശ്രീനിവാസൻ തന്റെ നിലപാടുകളെ കുറിച്ച് സംസാരിച്ചത്.<br />