Car In RSS Chief's Convoy Overturns In Bid To Save Cow, One Injured<br /><br />ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ അകമ്പടി വാഹനം മറിഞ്ഞ് ജവാന് പരിക്കേറ്റു. നടുറോഡില്‍ നിന്ന പശുവിനെ ഇടിയ്ക്കാതിരിക്കാന്‍ അകമ്പടി വാഹനം വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്.മഹാരാഷ്ട്രയിലെ ചന്ദ്രാപൂര്‍ ജില്ലയില്‍ പുലര്‍ച്ചെ അഞ്ചേകാലോടെയായിരുന്നു സംഭവം. ചന്ദ്രാപൂരില്‍ നിന്ന് നാഗ്പൂരിലേക്ക് പോകുകയായിരുന്നു മോഹന്‍ ഭാഗവത്. അദ്ദേഹം സഞ്ചരിച്ച വാഹനത്തിന് പിന്നാലെ വന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്. പശുവിനെ കണ്ട് വെട്ടിച്ച് ബ്രേക്കിട്ടതോടെ ടയര്‍ പൊട്ടിത്തെറിക്കുകയും വാഹനം കീഴ്മേല്‍ മറിയുകയുമായിരുന്നു