Family names their newborn son 'Narendra Modi'

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപന ദിവസമായ മെയ് 23 ന് പിറന്ന കുഞ്ഞിന് മോദി എന്ന് പേരു നല്‍കി മുസ്ലിം ദമ്പതികള്‍. അതെ ഉത്തര്‍പ്രദേശിലെ ദമ്പതികള്‍ ആണ് തങ്ങളുടെ പ്രിയ നേതാവിനോടുള്ള സ്‌നേഹം ഈ രീതിയില്‍ ലോകത്തെ അറിയിച്ചത്.ഗോണ്ട സ്വദേശിനിയായ മെനാജ് ബീഗത്തിനാണ് മെയ് 23 ന് ഒരു ആണ്‍കുഞ്ഞു പിറന്നത്. കുഞ്ഞ് ജനിച്ച സന്തോഷ വാര്‍ത്ത അറിയിക്കാന്‍ മെനാജ് തന്റെ ഭര്‍ത്താവിനെ വിളിച്ചപ്പോള്‍ മോദി ജയിച്ചോ എന്നാണ് അദ്ദേഹം ആദ്യം മെനാജിനോട് ചോദിച്ചതെന്ന് കുഞ്ഞിന്റെ അപ്പൂപ്പന്‍ പറഞ്ഞു.