pm likely to visit maldives set for first bilateral visit<br />വമ്പന്‍ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തിയതിന് പിന്നാലെ വിദേശ രാജ്യങ്ങളിലെ ബന്ധം മെച്ചപ്പെടുത്താന്‍ ഒരുങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആദ്യ സന്ദര്‍ശനം മാലിദ്വീപിലേക്കാണ്. ഉഭയകക്ഷി സന്ദര്‍ശനത്തിനായി അദ്ദേഹം ജൂണ്‍ 7ന് മാലിദ്വീപിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. രണ്ട് ദിവസത്തെ സന്ദര്‍ശനമാണിത്. സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള മോദിയുടെ ആദ്യ വിദേശ സന്ദര്‍ശനമായിരിക്കും ഇത്.