shane warne about dhoni<br />ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസ താരവുമായ എംഎസ് ധോണിയെ വിമര്‍ശിക്കുന്നവര്‍ക്കെതിരേ തുറന്നടിച്ച് ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനു പകരം ധോണിയെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയതിനെ ചിലര്‍ വിമര്‍ശിച്ചിരുന്നു. ഇതാണ് വോണിനെ ചൊടിപ്പിച്ചത്. വിരമിക്കണമെന്ന് എപ്പോള്‍ വിചാരിക്കുന്നോ അപ്പോള്‍ കളി നിര്‍ത്താന്‍ ധോണിക്കു കഴിയും. കാരണം അത്രയും മികച്ച താരമാണ് ധോണിയെന്നും വോണ്‍ ചൂണ്ടിക്കാട്ടി.<br /><br />