Mohanlal and Mammootty in Jagathy Sreekumar's Ad film releaese<br /><br />മലയാള സിനിമയുടെ അവിഭാജ്യ ഘടകങ്ങളിലൊരാളാണ് ജഗതി ശ്രീകുമാര്‍. വൈവിധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങള്‍ക്കാണ് അദ്ദേഹം ജീവന്‍ പകര്‍ന്നത്. ഹാസ്യമായാലും സ്വഭാവിക കഥാപാത്രങളായാലും അവ തന്നില്‍ സുരക്ഷിതമായിരിക്കുമെന്നും അദ്ദേഹം നേരത്തെ തന്നെ തെളിയിച്ചിരുന്നു. ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട് അദ്ദേഹം. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ തിരിച്ചുവരവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചറിയാനും ആരാധകര്‍ക്ക് ആകാംക്ഷയാണ്. പരസ്യ ചിത്രത്തിലൂടെ അദ്ദേഹം തിരിച്ചെത്തുന്നുവെന്ന അഭ്യൂഹം നേരത്തെ പ്രചരിച്ചിരുന്നുവെങ്കിലും അടുത്തിടെയായിരുന്നു അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ അക്കാര്യം സ്ഥിരീകരിച്ചത്. പരസ്യചിത്രം മാത്രമല്ല നിര്‍മ്മാണത്തിലേക്ക് കൂടി കടക്കുകയാണ് അദ്ദേഹം. അഭിനയത്തിന് പുറമെ ഗായകനായും സംവിധായകനായുമൊക്കെ അദ്ദേഹത്തെ കണ്ടിരുന്നുവെങ്കിലും ഇതാദ്യമായാണ് അദ്ദേഹം നിര്‍മ്മാണ കമ്പനിയുമായി എത്തുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് ജഗതി ശ്രീകുമാര്‍ എന്റര്‍ടൈന്‍മെനറ് പ്രൊഡക്ഷന്‍സിന്റേയും പരസ്യ ചിത്രത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചത്. അഭിനയകുലപതിയുടെ തിരിച്ചുവരവിനെ ആഘോഷമാക്കാനായി താരരാജാക്കന്‍മാരും വന്നപ്പോള്‍ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തവരുമെല്ലാം സന്തോഷത്തിലായിരുന്നു