ബംഗാളിൽ തൃണമൂൽ സിപിഎം നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക്. മൂന്ന് എം.എൽ.എമാരും അൻപതോളം കൗൺസിലർമാരും ഡൽഹിയിൽ നടന്ന ചടങ്ങിൽ വച്ച് ബിജെപിയിൽ ചേർന്നു.<br />തൃണമൂൽ കോൺഗ്രസിന്റെ രണ്ട് എം.എൽ.എമാരും ഒരു സിപിഎം എം.എൽ.എയുമാണ് ബിജെപിയിൽ ചേർന്നത്. ഒപ്പം അൻപതോളം കൗൺസിലർമാരും ബിജെപിയിൽ ചേർന്നു. നിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാസ് വിജയവർഗീയയുടെ സാന്നിദ്ധ്യത്തിലാണ് ഇവർ ബിജെപിയിൽ ചേർന്നത്.<br />