Surprise Me!

ബിഗ് ബോസിന്റെ പുതിയ പതിപ്പ് പ്രേക്ഷകരിലേക്ക് എത്തുന്നു

2019-05-31 180 Dailymotion

<br />bigg boss tami start date announced<br /><br />ബിഗ് ബോസ് റിയാലിറ്റി ഷോയുടെതായി പുറത്തിറങ്ങിയ പതിപ്പുകള്‍ക്ക് മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകര്‍ നല്‍കിയിരുന്നത്. ഇന്ത്യയിലെ വിവിധ ഭാഷകളിലായി സംപ്രേക്ഷണം ചെയ്ത പരിപാടി റേറ്റിംഗിലും മുന്നിലെത്തിയിരുന്നു. ഹിന്ദി, തമിഴ് ഭാഷകളിലെല്ലാം ഹിറ്റായതോടെയാണ് ബിഗ് ബോസ് ഷോ മലയാളത്തിലേക്കും എത്തിയിരുന്നത്. ആരംഭിച്ച സമയത്ത് വലിയ സ്വീകാര്യത ലഭിച്ചില്ലെങ്കിലും പിന്നീട് മലയാളം ബിഗ് ബോസും ഹിറ്റായി മാറിയിരുന്നു. മോഹന്‍ലാലായിരുന്നു ബിഗ് ബോസിന്റെ മലയാളം പതിപ്പ് അവതരിപ്പിച്ചിരുന്നത്. മലയാളം പോലെ തമിഴിലും ബിഗ് ബോസിനെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഉലകനായകന്‍ കമല്‍ഹാസന്‍ ആയിരുന്നു പരിപാടി തമിഴില്‍ അവതരിപ്പിച്ചത്. ആദ്യ രണ്ടു സീസണുകള്‍ക്ക് പിന്നാലെ തമിഴ് ബിഗ് ബോസ് വീണ്ടും എത്തുകയാണ്. പരിപാടിയെക്കുറിച്ചുളള പുതിയ റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.<br />

Buy Now on CodeCanyon