Nippa virus: 86 persons are under observation, asked to stay at home for atleast 14 days<br />എറണാകുളത്ത് ചികിത്സയിലിരുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് നിപ്പാ ബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് സംസ്ഥാനത്ത് നിപ്പാ ജാഗ്രത ശക്തമാക്കി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയെന്നും നിപ്പയെ നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ വ്യക്തമാക്കി. നിപ്പാ ബാധ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥി ആശുപത്രിയില്‍ അഡ്മിറ്റാകുന്നതിന് മുമ്പുള്ള ദിവസങ്ങളില്‍ അടുത്തിടപഴകിയവരുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. 86 പേരുടെ പട്ടികയാണ് തയാറാക്കിയിരിക്കുന്നത്.