Sachin Pilot asked to conduct booth level survey toassess the reason for Congress defeat in lok sabha polls<br /><br />ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേരിടേണ്ടി വന്ന കനത്ത പരാജയത്തിന് പിന്നാലെ രൂക്ഷമായ പ്രതിസന്ധികളാണ് കോണ്‍ഗ്രസില്‍ ഉടലെടുത്തിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നേടിയ മിന്നും വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ കേന്ദ്ര ഭരണം ലക്ഷ്യമിട്ട് ഇറങ്ങിയ കോണ്‍ഗ്രസിന് ലഭിച്ചത് വെറും 52 സീറ്റുകളാണ്. കൂടുതല്‍ കരുത്താര്‍ജ്ജിച്ച ബിജെപി 303 സീറ്റുകള്‍ നേടി വീണ്ടും അധികാരത്തിലെത്തി. <br />ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിക്കൊരുങ്ങുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എന്നാല്‍ തോല്‍വിയുടെ ഉത്തരവാദിത്തം രാഹുലിന്റെ തലയില്‍ മാത്രം കെട്ടിവയ്‌ക്കേണ്ടെന്ന നിലപാടിലാണ് സച്ചിന്‍ പൈലറ്റ്.