China demolished at least 31 mosques<br />മനുഷ്യരുടെ നന്മയ്ക്കും ആത്മീയ വളര്‍ച്ചയ്ക്കും ആയാണ് മതങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്. എന്നാല്‍ ആ മത വശ്വാസം പരിധി ലംഘിച്ച് തീവ്രമാകുമ്പോള്‍ അതിനെയാണ് മത തീവ്രവാദം എന്ന് പറയുന്നത്. ഇന്ത്യയില്‍ മാത്രമല്ല ലോകം മുഴുവനും മത തീവ്രവാദം പടര്‍ന്നു പിടിക്കുകയാണ്. ഇതില്‍ ഇസ്ലാമിക ഭീകരവാദം തടയാന്‍ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് ചൈന. ഇതിന്റെ ഭാഗമായി മുസ്ലീം പള്ളിയിലെ പ്രാര്‍ത്ഥനകള്‍ പോലും പൊലീസ് ക്യാമറയുടെ നിരീക്ഷണത്തില്‍ മാത്രം നടത്താനേ അനുവാദമുള്ളൂ. അത്രത്തോളം എത്തി കാര്യങ്ങള്‍. എന്നാല്‍ ഈ നെറികെട്ട ഭീകരവാദത്തിന്റെ പേരില്‍ അനുഭവിക്കേണ്ടി വരുന്നത് യഥാര്‍ത്ഥ വിശ്വാസികളാണ്. അവരേയും ഭരണകൂടം മറന്നു പോകരുത്