17 people lost their lives in Dubai bus @ccident<br />ഒമാനിൽ നിന്നും ദുബായിലേക്ക് വരുകയായിരുന്ന ടൂറിസ്റ്റ് ബസ് അപകടത്തിൽപെട്ട് മലയാളികളടക്കം പതിനേഴ്‌പേർക്ക് ദാരുണാന്ത്യം. ആറ് മലയാളികളാണ് അപകടത്തിൽ മരിച്ചത്. മരണപ്പെട്ടവരിൽ 10 പേരാണ് ഇന്ത്യക്കാർ. ഇതുവരെ തിരിച്ചറിഞ്ഞവരിൽ നാല് മലയാളികളടക്കം എട്ട് ഇന്ത്യക്കാരുണ്ട്. ദീപക് കുമാർ, ജമാലുദ്ധീൻ, വാസുദേവൻ, തിലകൻ എന്നീ മലയാളികളുടെ മൃതദേഹങ്ങളാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. മരണപ്പെട്ടവരിൽ ഇന്ത്യക്കാർക്ക് പുറമെ ഒരു ഒമാൻ സ്വദേശി, ഒരു അയർലൻഡ് സ്വദേശി, രണ്ട് പാക്കിസ്ഥാൻ സ്വദേശികൾ എന്നിവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്