Allegations against AK Antony regarding Congress failure and Chennithala defends Antony<br />തിരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ എകെ ആന്റണിക്കും കെസി വേണുഗോപാലിനും എതിരെ കോണ്‍ഗ്രസ് പാര്‍ട്ടിക്കുളളില്‍ കലാപം രൂപം കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ നേട്ടമുണ്ടാക്കിയെങ്കിലും ദേശീയ തലത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. തോല്‍വിക്ക് കാരണം ആന്റണിയും വേണുഗോപാലുമാണ് എന്ന മട്ടിലാണ് കോണ്‍ഗ്രസിനുളളില്‍ ഒരു വിഭാഗം കലാപം ഉയര്‍ത്തിയിരിക്കുന്നത്.