movie ticket prices rise in kerala<br />ഇന്നുമുതല്‍ സിനിമ ടിക്കറ്റ് നിരക്ക് വര്‍ദ്ധിക്കും. ടിക്കറ്റ് നിരക്കിനൊപ്പം 10 ശതമാനം വിനോദ നികുതി കൂടി നല്‍കണം. ചരക്കു സേവന നികുതി നിലവില്‍ വന്ന 2017 ജൂലൈ മുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ വിനോദ നികുതി ഈടാക്കുന്നത് സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വിനോദ നികുതി പിരിക്കാന്‍ അവകാശം നല്‍കുന്ന കേരള ലോക്കല്‍ അതോററ്റീസ് എന്റര്‍ടെയ്‌മെന്റ് ടാക്‌സ് ആക്ട് സെക്ഷന്‍ 3 റദ്ദാക്കിയിരുന്നില്ല.