Surprise Me!

മമ്മൂക്ക ഗെയിം ഓഫ് ത്രോണ്‍സ് ഫാനല്ല

2019-06-11 679 Dailymotion

mammootty talking about web series<br />വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് മമ്മൂട്ടി. ഏത് തരത്തിലുള്ള കഥാപാത്രമായാലും അവ തന്നില്‍ ഭദ്രമായിരിക്കുമെന്ന് അദ്ദേഹം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ തെളിയിച്ചതാണ്. സിനിമയ്ക്ക് പുറമേ കാറുകളിലും ലേറ്റസ്റ്റ് മോഡല്‍ ഫോണും ടാബുമൊക്കെ അദ്ദേഹത്തെ ആകര്‍ഷിക്കാറുണ്ട്. ടെക്നിക്കല്‍ മേഖലയിലെ ലേറ്റസ്റ്റ് കാര്യങ്ങളെക്കുറിച്ചുള്ള അറിവും അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിന്റെ ഈ താല്‍പര്യത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതുമാണ്. സിനിമയ്ക്കും സീരിയലിനും പുറമേ പ്രചാരത്തിലുള്ള വെബ് സീരീസുകളെക്കുറിച്ചും അദ്ദേഹത്തിന് കൃത്യമായ ബോധ്യമുണ്ട്. ഗെയിം ഓഫ് ത്രോണ്‍സ് അല്ല അദ്ദേഹത്തിന്റെ ഫേവറിറ്റ്. നെറ്റ്ഫ്ളിക്സ് ആയ ദി ക്രൗണ്‍ ആണ് തനിക്കിഷ്ടപ്പെട്ടതെന്നാണ് അദ്ദേഹം പറഞ്ഞത്. ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്

Buy Now on CodeCanyon