ramesh pisharody shared a funny video from the location of ganagandharvan<br />മമ്മൂക്ക-രമേഷ് പിഷാരടി ചിത്രം ഗാനഗന്ധര്‍വ്വന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. എല്ലാവരും പ്രതീക്ഷയോടെയാണ് ഗാനഗന്ധര്‍വ്വനായി കാത്തിരിക്കുന്നത്. ഇപ്പോഴിതാ ഷൂട്ടിംഗ് ലൊക്കേഷനിലെ ഒരു രസകരമായ വീഡിയോ തരംഗമാവുകയാണ്. ഒരു കുഞ്ഞ് മമ്മൂക്ക മമ്മൂക്ക എന്ന് വിളിക്കുന്നതാണ് വീഡിയോയില്‍. ആ വിളി കേട്ട മമ്മൂക്ക കുഞ്ഞിന് നേരെ കൈ കാണിക്കുകയും ഫ്‌ളൈയിംഗ് കിസ്സ് നല്‍കുകയും ചെയ്യുന്നുണ്ട്. ഇതോടെ കുഞ്ഞു മിടുക്കി മമ്മൂക്കയോട് ഇവിടെ വന്നേ എന്ന് ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. അതോടെ ആള്‍ക്കൂട്ടത്തില്‍ നിന്ന് ചിരി ഉയരുകയും ചെയ്യുന്നുണ്ട്. മമ്മൂക്കയും ഇത് കേട്ട് ചിരിക്കുന്നുണ്ട്. കുഞ്ഞുകുട്ടികള്‍ക്ക് വരെ മമ്മൂക്ക എത്ര പ്രിയങ്കരം ആണെന്ന് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം. രമേഷ് പിഷാരടിയാണ് ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ പങ്കു വച്ചിരിക്കുന്നത്