Surprise Me!

കോട്ട്‌റെല്ലിന്റെ തകര്‍പ്പന്‍ റണ്ണൗട്ട്

2019-06-18 856 Dailymotion

Cottrell dismisses Tamim with fantastic run out<br />ലോകകപ്പിലെ കറുത്ത കുതിരകള്‍ ആരാണെന്ന് ബംഗ്ലാദേശ് ഒരിക്കല്‍ കൂടി തെളിയിച്ചു. വെസ്റ്റിന്‍ഡീസിനെ നിര്‍ണായക പോരാട്ടത്തില്‍ പഞ്ഞിക്കിട്ട ബംഗ്ലാദേശ് 7 വിക്കറ്റിന്റെ ഗംഭീര ജയമാണ് നേടിയത്. വിന്‍ഡീസ് 322 റണ്‍സെന്ന വിജയലക്ഷ്യം ഉയര്‍ത്തിയെങ്കിലും അതൊന്നും കാര്യമാക്കാതെ തകര്‍ത്തടിച്ചാണ് ബംഗ്ലാ കടുവകള്‍ വിജയംനേടിയത്. 51 പന്തുകള്‍ ഇന്നിംഗ്സില്‍ ബാക്കിയുണ്ടായിരുന്നു. ഷാക്കിബ് അല്‍ ഹസന്റെ മാരക സെഞ്ച്വറിയും ലിറ്റണ്‍ ദാസിന്റെ തട്ടുപ്പൊളിപ്പന്‍ ബാറ്റിംഗുമാണ് ബംഗ്ലാദേശിന് അനായാസ ജയം സമ്മാനിച്ചത്.വെസ്റ്റ് ഇന്‍ഡീസ് താരം ഷെല്‍ഡണ്‍ കോട്ട്റെല്‍ ഇപ്പോള്‍ തന്നെ ലോകകപ്പിന്റെ ഗ്ലാമര്‍ താരങ്ങളില്‍ ഒരാളാണ്. വിക്കറ്റ് നേടിയാല്‍ സല്യൂട്ട് ചെയ്തുക്കൊണ്ടുള്ള അദ്ദേഹത്തിന്റെ ആഘോഷം തന്നെ ഒരു കാരണം. ഇപ്പോഴിതാ മറ്റൊരു തകര്‍പ്പന്‍ റണ്ണൗട്ട് കൂടി കോട്ട്റെല്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് സംഭാവന ചെയ്തിരിക്കുന്നു

Buy Now on CodeCanyon