Yuvraj Singh will play for Canadian T20 League<br />ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിൽ ഏറെ ആരാധക പിന്തുണയുള്ള താരമാണ് യുവരാജ് സിങ്. ഇന്ത്യയുടെ രണ്ട് ലോകകപ്പ് നേട്ടത്തിന് പിന്നിലും നിർണ്ണായകമായ യുവരാജ് കഴിഞ്ഞിടയ്ക്കാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ക്യാൻസറിനെത്തുടർന്നുള്ള ശാരീരിക പ്രശ്‌നങ്ങൾ മൂലം ഫോമിലെത്താൻ കഴിയാതെവന്നതോടെയാണ് യുവരാജ് കളി മതിയാക്കിയത്. എന്നാൽ യുവരാജ് സിങ്ങിന്റെ ബാറ്റിങ് വിസ്മയം വീണ്ടും കാണാൻ ആരാധകർക്ക് ഇനിയും അവസരമൊരുങ്ങുന്നു.