TMC's Mahua Moitra points out 7 early signs of fascism seen in India<br />എല്ലാവരുടെയും രക്തകണം അലിഞ്ഞതാണീ മണ്ണ്.,ആരുടെയും പിതൃസ്വത്തല്ല ഹിന്ദുസ്ഥാന്‍. പാര്‍ലമെന്റില്‍ ഉയര്‍ന്നു കേട്ട ഏറ്റവും ശക്തമായ വാക്കുകള്‍.മൃഗീയ ഭൂരിപക്ഷം ഉള്ള പാര്‍ലമെന്റില്‍ തങ്ങള്‍ക്കൊന്നിനും ആവതില്ല എന്ന് പറഞ്ഞ് ചടഞ്ഞിരിക്കുന്ന നേതാക്കള്‍ക്ക് എല്ലാം ആവേശമായി മാറി തൃണമൂല്‍ എം.പി മഹുവ മൊയ്ത്രയുടെ ഈ വാക്കുകള്‍. മമതയുടെ തീക്കനല്‍ മഹുവയിലും ജ്വലിച്ചപ്പോള്‍ പാര്‍ലമെന്റിലെ കന്നി പ്രസംഗത്തിലൂടെ ബി.ജെ.പിയെ വിറപ്പിക്കാനും കഴിഞ്ഞു. സ്വേച്ഛാധിപത്യത്തിന്റെ കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ അപകടകരമായ ഫാസിസത്തിന്റെ 7 ലക്ഷണങ്ങളെ എണ്ണി പറഞ്ഞുള്ള പ്രസംഗം ആരംഭിച്ചത് നിങ്ങള്‍ക്ക് മൃഗീയ ഭൂരിപക്ഷമുള്ള പാര്‍ലമെന്റ് ആണെങ്കിലും വിയോജിപ്പിന്റെ ശബ്ദം കേള്‍ക്കാന്‍ തയ്യാറാവണം എന്ന് പറഞ്ഞു കൊണ്ടാണ്