sherin mathews case: vesli mathew sentences for life imprisonment<br />മൂന്ന് വയസുകാരി ഷെറിന്‍ മാത്യൂസിന്റെ കൊലപാതകത്തില്‍ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസിന് ജീവപരന്ത്യം തടവ് ശിക്ഷ വിധിച്ച് അമേരിക്കന്‍ കോടതി. മലയാളി ദമ്പതികളായി വെസ്ലിയും സിനിയും ബിഹാറില്‍ നിന്നും ദത്തെടുത്ത ഷെറിന്‍ മാത്യൂസ് 2017 ഒക്ടോബര്‍ 7നാണ് കൊല്ലപ്പെട്ടത്. വീട്ടീല്‍ നിന്നും കാണാതായ കുട്ടിയെ പീന്നീട് ഒരു കീലോമീറ്റര്‍ അകലേയുള്ള കലുങ്കിനടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതേതുടര്‍ന്ന് വെസ്ലിയേയും ഭാര്യ സിനിയേയും പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ ഉപേക്ഷിച്ച കുറ്റമായിരുന്നു സിനിയുടെ മേല്‍ ചുമത്തിയിരുന്നത്