Expired fish seized in Alappuzha during trolling ban<br />ആന്ധ്രാപ്രദേശില്‍നിന്ന് വില്‍പ്പനക്കായി കൊണ്ടുവന്ന 1400 കിലോഗ്രാം പഴകിയ മത്സ്യം കായംകുളം മത്സ്യമാര്‍ക്കറ്റില്‍നിന്ന് പിടികൂടി. ചൂര, കേര എന്നീ മത്സ്യങ്ങളാണ് പിടികൂടിയത്. രണ്ടാഴ്ചയിലേറെ പഴക്കമുള്ളവയാണിവ. ഓപ്പറേഷന്‍ സാഗരറാണിയുടെ ഭാഗമായുള്ള പ്രത്യേക സ്‌ക്വാഡാണ് മത്സ്യം പിടികൂടിയത്. ഭക്ഷ്യസുരക്ഷ, ഫിഷറീസ്, ആരോഗ്യ വകുപ്പുകള്‍ചേര്‍ന്നാണ് സ്‌ക്വാഡ് രൂപവത്കരിച്ചിട്ടുള്ളത്<br />