Surprise Me!

ഇമേജ് പേടിക്കാതെ മമ്മൂക്ക സൃഷ്ടിച്ചത് ചരിത്രം

2019-07-01 257 Dailymotion

mammootty's father characters are evergreen hit <br />മമ്മൂട്ടി കരഞ്ഞാല്‍ പ്രേക്ഷകരും ഉറപ്പായും കരയും, അതാണ് ഇമോഷണല്‍ സീനുകള്‍ ചെയ്യുന്നതില്‍ മമ്മൂട്ടിക്കുള്ള കഴിവ്. അത്രയേറെ നാച്യുറലായാണ് മമ്മൂക്ക അഭിനയിക്കുന്നതെന്ന് വിമര്‍ശകര്‍ പോലും സമ്മതിച്ചിട്ടുള്ളതാണ്. പ്രത്യേകിച്ച് വൈകാരിക രംഗങ്ങളില്‍. അങ്ങനെ പ്രേക്ഷകരുടെ ഹൃദയം തൊട്ട മമ്മൂട്ടി കഥാപാത്രങ്ങളില്‍ ഒരുപടി മുന്നിലാണ് അദ്ദേഹത്തിന്റെ അച്ഛന്‍ കഥാപാത്രങ്ങള്‍. സിനിമാ കണ്ടുകഴിഞ്ഞ ശേഷവും ആ കഥയും കഥാപാത്രങ്ങളും മനസ്സില്‍ നിന്ന് മായാതിരിക്കുന്നതു തന്നെയാണ് സിനിമയുടെയും അഭിനേതാവിന്റെയും ഏറ്റവും വലിയ വിജയം. അത്തരത്തില്‍ മമ്മൂക്കയുടെ അഭിനയജീവിതത്തില്‍ വലിയ വിജയമാണ് അദ്ദേഹത്തിന്റെ അച്ഛന്‍ കഥാപാത്രങ്ങളെന്ന് നിസംശയം പറയാം.

Buy Now on CodeCanyon