malayali nurse nimmy describes that mangalore incident<br />കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ താരമായ ഒരു നഴ്‌സ് ഉണ്ട്. കൊലക്കത്തിക്ക് മുന്നില്‍ നിന്ന് പെണ്‍കുട്ടിയെ അതി സാഹസികമായി രക്ഷിച്ച കണ്ണൂര്‍ പയ്യാവൂരുകാരി. കൊലവെറി പൂണ്ടവന് അടുക്കലേക്ക് ജീവനില്‍ കൊതിയുള്ളവര്‍ ആരും പോകില്ല. പക്ഷേ മറ്റുള്ളവരുടെ ജീവന്‍ സ്വ ജീവനേക്കാള്‍ വലുതായി കണ്ട് ആതുര ശുശ്രൂഷയ്ക്ക് ഇറങ്ങി പുറപ്പെട്ട നഴ്‌സുമാര്‍ക്ക് ധൈര്യം ഇത്തിരി കൂടും. അതുകൊണ്ട് തന്നെ കെ.എസ് ഹെഗ്‌ഡെ ആശുപത്രിയിലെ അത്യാഹിത വിഭാഗം സ്റ്റാഫ് നഴ്‌സായ നിമ്മിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല